പി വി അൻവർ എംഎൽഎയുടെ പാർക്ക് പൂട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി

p v anvar water theme park

നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ പാർക്ക് പൂട്ടില്ലെന്ന് അധികൃതർ. പൊളിക്കാൻ തീരുമാനിച്ചാലും പെട്ടെന്ന് പൊളിക്കാനാകില്ലെന്നും പാർക്ക് പൂട്ടാൻ ഭരണസമിതി യോഗം തീരുമാനിച്ചാലും പെട്ടെന്ന് നടപ്പാക്കാനാകില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രൻ പറഞ്ഞു.

പാർക്കിന് എല്ലാ അനുമതിയുമുണ്ട്. നിയമപ്രകാരം നോട്ടീസ് നൽകി ഉടമയുടെ വാദം കേട്ടശേഷം മാത്രമെ നടപടി എടുക്കാനാകൂ. എല്ലാ രേഖകളും ഉളളതിനാലാണ് പാർക്കിന് അനുമതി നൽകിയതെന്നും സെക്രട്ടറി. പാർക്കിന്റെ അനുമതി റദ്ദാക്കിയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

അതേസമയം പി വി അൻവർ അനധികൃതമായി നിർമ്മിച്ച കക്കാടംപൊയിലിലെ ചെക്ക് ഡാം പൊളിച്ച് നീക്കാൻ മലപ്പുറം കളക്ടർ അമിത് മീണ് ഉത്തരവിട്ടു. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിനോടാണ് പൊളിച്ച് നീക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top