Advertisement

‘ഉപ്പും മുളകും’ പരമ്പരയ്‌ക്കെതിരെ ഗൂഢാലോചന

August 19, 2017
1 minute Read

ഫ്‌ളവേഴ്‌സ് ടി വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പര മറ്റൊരു ചാനലിലേക്ക് പറിച്ചു നടാൻ നടത്തിയ നീക്കം പാളി. ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ ഒരു വൻകിട ചാനലിൽ എത്തിച്ചത് മലയാള സിനിമയുടെ ദുർമേദസ്സ് എന്ന് വിളിപ്പേരുള്ള ഹാസ്യ നടനാണ്. എന്നാൽ അവിടെ എത്തി ചർച്ച പുരോഗമിക്കവേ ‘ഉപ്പും മുളകും’ എന്ന സീരിയൽ തന്നെ പറിച്ചു നടുക എന്നതാണ് ലക്ഷ്യം എന്ന് തെളിഞ്ഞു വന്നു. അതോടെ ഉപ്പും മുളകിന്റെയും സാങ്കേതിക പ്രവർത്തകൻ പിൻവാങ്ങി.

ഇതിന് മുൻപും മറ്റൊരു ചാനൽ ഉപ്പും മുളകും അടിച്ചു മാറ്റാൻ ശ്രമം നടത്തി. ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ കാഴ്ച ഗൂഢാലോചനയിലൂടെ തകർക്കാൻ ശ്രമം നടത്തിയ ആളുകളെയോ ചാനലിനെയോ അവരോടുള്ള ബഹുമാനം കൊണ്ട് തൽക്കാലം വെളിപ്പെടുത്തുന്നില്ല. ഇത്തരം ഗൂഢാലോചകൾ കൊണ്ട് ഉപ്പും മുളകും തകർക്കാൻ കഴിയില്ല എന്ന് ഫ്‌ളവേഴ്‌സ് അധികൃതർ പറയുന്നു. ”ഫ്‌ളവേഴ്‌സ് ചാനൽ നേരിട്ട് നിർമിക്കുന്ന ‘ഉപ്പും മുളകും’ എന്ന ഹാസ്യാത്മക സീരിയൽ കുടുംബ പ്രേക്ഷകർക്കിടയിൽ ഇന്നും നമ്പർ വൺ ആണ്. അതിൽ പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബത്തിനുള്ളിൽ കടന്ന് അന്തഃഛിദ്രം ഉണ്ടാ ശ്രമിച്ചാൽ പണി പാളത്തല്ലേ ഉള്ളൂ ചേട്ടാ ?” ഫ്‌ളവേഴ്‌സ് ഉറച്ച  ആത്മവിശ്വാസത്തിൽ തന്നെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top