Advertisement

കോഴിക്കോട് രണ്ടിടത്ത് ബസ് അപകടം; 50 പേർക്ക് പരിക്ക്

August 20, 2017
0 minutes Read
accident tipper lorry hit mother child

കോഴിക്കോട് രണ്ടിടത്ത് ബസ് അപകടം. വടകര മടപ്പള്ളിയിലും മുത്തേരിയിലുമാണ് അപകടമുണ്ടായത്. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്കും മുത്തേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് 30 പേർക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസുകൾ കാറിലിടിച്ചാണ് രണ്ടിടത്തും അപകടമുണ്ടായത്.

തലശ്ശേരി ഭാഗത്ത് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഉച്ചയ്ക്ക് 12.30ഓടെ മടപ്പള്ളിയിൽ അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരിയിൽനിന്ന് വരികയായിരുന്ന ബസാണ് മുത്തേരിയിൽ മറിഞ്ഞത്. മറിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top