ഇടുക്കി കട്ടപ്പനയില്‍ ഹാഷിഷ് വേട്ട; ശിവസേന നേതാവടക്കം മൂന്ന് പേര്‍ പിടിയില്‍

hashish

ഇടുക്കി കട്ടപ്പനയില്‍ 20കോടിയുടെ ഹാഷിഷ് പിടിച്ചു. സംഭവത്തില്‍ ശിവസേന നേതാവടക്കം മൂന്ന് പേര്‍ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ അഭിഭാഷകനാണ്.

ഇന്ന് പുലര്‍ച്ചെയാണ് ഷാഡോ പോലീസ് ഹാഷിഷ് പിടിച്ചെടുക്കുന്നത്. നെടുങ്കണ്ടം സ്വദേശിയായ അഡ്വ.ബിജു മോന്‍, വിപിന്‍ ദിവാകരന്‍, അഞ്ചു മാഷ് എന്നിവരെയാണ് പൊലീസ് പിടിക്കൂടിയത്.17.5 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് പിടിക്കൂടിയിരിക്കുന്നത്. രാമക്കല്‍മേടില്‍ നിന്നും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇവരെ പിടികൂടിയത്.

hashish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top