മോഡിയെ അനുകൂലിച്ചും അമിത് ഷായെ വിമർശിച്ചും മമത ബാനർജി

modi mamta

പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള നിലപാടിൽ അയവുവരുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോഡിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അതേസമയം അമിത്ഷായ്ക്ക് എതിരാണെന്നും മമത ബാനർജി പറഞ്ഞു.

താൻ എന്തിന് മോഡിയെ വിമർശിക്കണം. പ്രധാനമന്ത്രിയെ അനുകൂലിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടികൾ തിരുത്തേണ്ടത് ബിജെപി നേതൃത്വമാണെന്നും മമത പറഞ്ഞു. എൻഡിഎ ഭരണത്തിൽ നിരന്തരമായി ഇടപെടുന്നത് അമിത് ഷാ ആണ് എന്നും മമത.

മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ പ്രശംസിക്കാനും മമത മറന്നില്ല. വാജ്‌പേയി നല്ല പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത്രത്തോളം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. വാജ്‌പേയി നിഷ്പക്ഷമായാണ് പ്രവർത്തിച്ചിരുന്നതെന്നും മമത പറഞ്ഞു.

എൻഡിഎ സർക്കാരുകൾക്കെതിരെ ശക്തമായി നിലകൊണ്ടിരുന്ന മമത കേന്ദ്രത്തിന്റെ ഭരണ പരിഷ്‌കാരങ്ങളെ നിശിതമായി വിർമശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top