Advertisement

ആരായിരുന്നു ശോഭ ജോൺ ?

August 21, 2017
1 minute Read
shobha john (1)

കേരളത്തിൽ സ്ത്രീകളെ കുറ്റവാളികളായി കണ്ട് ജയിലിലടയ്ക്കുന്നത് ആദ്യ സംഭവമല്ല. എന്നാൽ കേരളത്തിൽ ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീ ശോഭാ ജോണാണാണ്. സ്വന്തമായി ഗുണ്ടാ സംഘം വരെയുള്ള ശോഭ നയിച്ചിരുന്നത് സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെപോലും വെല്ലുന്ന ജീവിതം.

ബ്ലേഡുകാരിയായി എത്തിയ നെയ്യാറ്റിൻകരക്കാരിയായ ശോഭ പിന്നീട് കുറഞ്ഞ വർഷങ്ങൾകൊണ്ടാണ് ഗൂണ്ടയായി വളർന്നത്. പെൺവാണിഭം, കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ നിരവധി കേസുകകളിൽ പ്രതിയാണ് ശോഭ. പലിശക്കാരായ സഹപ്രവർത്തകരിൽനിന്ന് രക്ഷപ്പെടാൻ ഗൂണ്ടാസംഘങ്ങളുടെ അടുത്തെത്തിയ ശോഭ പിന്നീട് ഇതുപോലൊരു ഗുണ്ടാ സംഘത്തിന്റെ തന്നെ തലൈവി ആകുകയായിരുന്നു.

ശബരിമലയിലെ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലർക്കായി നൽകി കൂട്ട ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്യുകയും ചെയ്ത കേസുകളിൽ മുഖ്യപ്രതിയാണ് ശോഭ.

2006 ജൂലൈ 23 നാണ് കണ്ഠരര് മോഹനരെ കുടുക്കിയ ഫഌറ്റ് ബ്ലാക്ക് മെയിലിംഗ് കേസ് അരങ്ങേറുന്നത്. ഫഌറ്റിലെത്തിയ മോഹനരെ കത്തിയും കളിത്തോക്കും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും കൂട്ടാളികളും ശബരിമല തന്ത്രിയെ പെടുത്തുന്നത്. മോഹനരരുടെ 27.5 പവന്റെ സ്വർണാഭരണങ്ങളും 20000 രൂപയും മൊബൈൽ ഫോണും പിടിച്ചുവാങ്ങിയ സംഘം ശാന്ത എന്ന സ്ത്രീയെയും മോഹനരെയും നഗ്നരാക്കി ഫോട്ടോ എടുക്കുകയായിരുന്നു. കത്തിയും തോക്കും കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ എതിർക്കാനാകാതിരുന്ന മോഹനര് ഇതിനെല്ലാം ഴങ്ങുകയും ചെയ്തു.

തുടർന്ന് ഫോട്ടോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ കേസിൽ മുഖ്യപ്രതിയായ ശോഭാ ജോണിനെയും കൂട്ടാളി ബെച്ചു റഹ്മാനെയും അടക്കം 11 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. ഏഴ് വർഷം കഠിന തടവാണ് 2012 ൽ കോടതി ശോഭയ്ക്കും കൂട്ടാളികൾക്കും വിധിച്ചത്.

ബെച്ചു റഹ്മാനും ശോഭാ ജോണും

തന്ത്രിക്കേസിൽ പിടിക്കപ്പെടുന്നതിന് മുമ്പ് 2011 ൽ ശോഭ നടത്തിയ പീഡന ഒത്താശയുടെ കൂടി വിധി വരാനിരിക്കുകയാണ്. വരാപ്പുഴ കേസിൽ ശോഭയും കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്ന് എറണാകുളം സെഷൻസ് കോടതി കണ്ടെത്തി.

2011 ജൂലൈ മൂന്നിന് ശോഭയുടെ പേരിൽ വാരാപ്പുഴയിൽ വാടകയ്‌ക്കെടുത്ത ഫഌറ്റിൽ പെൺകുട്ടി പീഡനത്തിനരയായെന്നാണ് ആദ്യ കുറ്റപത്രത്തിൽ ശോഭയ്‌ക്കെതിരായി വ്യക്താമക്കുന്നത്. പോലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികൾക്കുമെതിരെ പെൺവാണിഭക്കുറ്റം കൂടി റജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസിൽ ഇരയടക്കം സകലരേയും സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ വാങ്ങുകയും വിൽക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തന്നെ അമ്മയിൽനിന്ന് ശോഭ ഒരു ലക്ഷം രൂപ നൽകിയാണ് വാങ്ങിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. പണം കൊടുത്ത് പെൺകുട്ടിയ വാങ്ങിയ ശോഭ കുട്ടിയെ പലർക്കായി വിൽക്കുകയും അവരിൽനിന്ന് ഇരട്ടി പണം ഉണ്ടാക്കുകയുമായിരുന്നു.

കേസിൽ പെൺകുട്ടിയുടെ സഹോദരിയടക്കം 5 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. 30 ലേറെ കേസുകളാണ് ശോഭയ്‌ക്കെതിരെ പോലീസ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ വിചാരണ പൂർത്തായ 5 കേസുകളിലെ ആദ്യ കേസിന്റെ വിധിയാണ് ഇന്ന് നടക്കാനിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top