Advertisement

അമേരിക്കയുടെ അഫ്‌ഗാൻ നയം ഇന്ന് പ്രഖ്യാപിക്കും

August 21, 2017
0 minutes Read
trumph and fidel castro trump supports brexit

അമേരിക്കയുടെ അഫ്ഗാന്‍ നയം ഇന്ന് പ്രഖ്യാപിക്കും. രാത്രി ഒമ്പത് മണിയ്ക്കാണ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നയം പ്രഖ്യാപിക്കുക. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.  മയര്‍ ഫോര്‍ട്ടിലെ മിലിട്ടറി ആസ്ഥാനത്താണ് ട്രംപ് അഫ്ഗാന്‍ നയം വ്യക്തമാക്കുക.

അഫ്ഗാന്‍ യുദ്ധം ആരംഭിച്ച് 16 വര്‍ഷത്തിന് ശേഷമാണ് ഈ വിഷയത്തില്‍ സൈന്യത്തിനോട് പുതിയ നിലപാട് വ്യക്തമാക്കുന്നത്. താലിബാനെ ചെറുക്കാന്‍ കൂടുതല്‍ നടപടികള്‍ ട്രംപ്  കൈക്കൊള്ളുകയാണോ,  സൈന്യത്തെ പിന്‍വലിക്കുകയാണോ നടക്കാന്‍ പോകുന്നതെന്ന് അറിയാനാണ് ലോകം കാതോര്‍ക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top