ജിയോയെ വെല്ലാൻ 2,500 രൂപയുടെ സ്മാർട്ട് ഫോണുമായി എയർടെൽ

സൗജന്യമായി 4ജി ഫോൺ അവതരിപ്പിച്ച ജിയോയെ മറികടക്കാൻ 2,500 രൂപയ്ക്ക് സ്മാർട്ട് ഫോൺ അവതരിപ്പിച്ച് എയർടെൽ രംഗത്ത്. ദീപാവലിയോടനുബന്ധിച്ചാണ് ഫോൺ പുറത്തിറക്കുന്നത്.
4ജി ഫോൺ സൗകര്യമുള്ള ഫോണിൽ വൻതോതിൽ ഡാറ്റ, കോൾ സൗജന്യങ്ങളും ഉണ്ടാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയത് ഉപയോഗിക്കാൻ കഴിയുന്നതാകും റിലയൻസ് ജിയോയുടെ 4ജി ഫീച്ചർ ഫോണിൽനിന്ന് എയർടെൽ ഫോണിനെ വ്യത്യസ്തമാക്കുന്നത്.
വലിയ സ്ക്രീൻ, മികച്ച കാമറയും ബാറ്ററിയും ഉറപ്പുവരുത്തുന്നതാകും സ്മാർട്ട് ഫോൺ. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യവാരത്തിലോ ആയിരിക്കും ഫോൺ പുറത്തിറക്കുക.
ഫോൺ വാങ്ങുമ്പോൾ 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം പണം തിരികെ നൽകും എന്നതായിരുന്നു ജിയോയുടെ സ്കീം.
airtel launches new mobile phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here