രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ അച്ഛന്‍ പരാതി നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ അഖില-ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതി നല്‍കി. വീട്ടില്‍ കയറി അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് പരാതി നല്‍കിയത്. തങ്ങളുടെ സമ്മതമില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും എന്നും രാഹുല്‍ ഈശ്വര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്.
സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന അഖില-ഹാദിയയുടെ വീട്ടിലെത്തി രാഹുല്‍ ഈശ്വര്‍ സെല്‍ഫിയെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹാദിയയുടെ മതം മാറ്റ വിഷയത്തില്‍ എന്‍ഐഎ അന്വേഷിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വരെ ഇങ്ങോട്ട് പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ ഇവിടെയെത്തിയത്.
ഹാദിയയും അച്ഛനും ഒരുമിച്ചിരിക്കുന്നതും അമ്മയ്ക്കൊപ്പമുള്ള പ്രത്യേക സെല്‍ഫിയും, വീഡിയോയുമാണ് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അഖില-ഹാദിയ അമ്മയെ മതം മാറ്റാന്‍ ശ്രമിച്ചതായും ഹിന്ദു ദൈവങ്ങള്‍ ശരിയല്ലെന്ന് ഹാദിയ പറഞ്ഞതായും ഉള്ള മേല്‍ക്കുറിപ്പോടു കൂടിയായിരുന്നു പോസ്റ്റ്. ലൗവ് ജിഹാദ് ടേപ്പ് എന്ന ഹാഷ് ടാഗിലായിരുന്നു വീട്ടില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളും, ചിത്രങ്ങളും രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here