ആക്രമിക്കപ്പെട്ട നടിയുടെ പേര് പരമാര്‍ശിച്ചു; പ്രതിഭാഗത്തിന് കോടതിയുടെ വിമര്‍ശം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വാദത്തിനിടെ പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചതിന് ഹൈക്കോടതി താക്കീത് നല്‍കി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സംഭവം. ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയില്‍ പറഞ്ഞതോടെ കോടതി ഇടപെട്ട് താക്കീത് നല്‍കുകയായിരുന്നു.
കേസില്‍ ദിലീപിന് ജാമ്യം തേടിയുള്ള പ്രതിഭാഗത്തിന്റെ വാദം തുടരുകയാണ്. പ്രോസിക്യുഷനു വേണ്ടി ഡയറക്ടർ ജനറൽ സി. ശ്രീധരൻ നായരും ദിലിപിനു വേണ്ടി സീനിയർ അഭിഭാഷകൻ ബി രാമൻപിള്ളയും ഹാജരാവും . ജസ്റ്റീസ് സുനിൽ തോമസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നാണ് പ്രതിഭാഗം വാദം. ബി സന്ധ്യയും ദിലീപിന്റെ ആദ്യ ഭാര്യയും തമ്മിൽ ബന്ധമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ അത് കേസിനെ ബാധിക്കുമോ എന്ന് കോടതി ആരാഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here