നടിയെ അക്രമിച്ച സംഭവം; ദിലീപിന് പങ്കില്ലെന്ന് പ്രതിഭാഗം

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. കേസിലെ പതിനൊന്നാം പ്രതി ദിലീപിന് സംഭവവുമായി ബന്ധമില്ലെന്ന് പ്രതിഭാഗം വാദിച്ചു. സംഭവത്തിന്റെ ആസൂത്രകൻ പൾസർ സുനിയാണെന്നും, നടിക്ക് സുനിയുമായി മുൻപരിചയമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
ഒപ്പം സുനിയുടെ കൂടെയുള്ളവർ ക്രിമിനലുകളാണെന്നും, ജയിലിൽ നിന്ന് കത്ത് കൈമാറിയ വിഷ്ണുവിനെതിരെ നിലവിൽ 28 കേസുകളുണ്ടെന്നും, ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നത് കള്ളക്കഥയാണെന്നും പ്രതിഭാഗം വാദത്തിൽ പറയുന്നു.
അതേസമയം ദിലീപിനെതിരെ സാങ്കേതിക തെളിവുകൾ ഉണ്ടെന്നാണ് പ്രോ സിക്യൂഷന്റെ പ്രധാന വാദം. മൊബൈൽ ഫോൺ സംഭാഷണം അടക്കമുള്ള സാങ്കേതിക തെളിവുകൾ അടങ്ങുന്ന അധിക കേസ് ഡയറി പ്രോ സിക്യൂഷൻ കോടതിയിൽ ഹാജരാക്കും. കേസിൽ സിനിമാ രംഗത്തുള്ളവരാണ് പ്രധാന സാക്ഷികളെന്നും ഇപ്പോൾ ജാമ്യം അനുവദിച്ചാൽ ഈ മേഖലയിൽ വൻ സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് പ്രോ സിക്യൂഷന്റെ മറ്റൊരു വാദം.
dileep has no hands in crime says defence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here