സ്വാശ്രയമെഡിക്കൽ ഫീസ് അഞ്ച് ലക്ഷമായി തുടരും; പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി

free-medical-camp pg medical courses fee hiked six medical colleges denied approval private medical college fees continues to be 5 lakhs

സ്വാശ്രയ പ്രശ്‌നത്തിൽ പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ച് ലക്ഷമായി തുടരുമെന്നും ബാക്കി 6 ലക്ഷം ബോണ്ടായി നൽകണമെന്നും കോടതി.

ഒപ്പം ഈ മാസം 31 ന് അകം സ്വാശ്രയ പ്രവേശനം പൂർത്തിയാക്കമെന്നും കോടതി പറഞ്ഞു. 25 ന് അകം സീറ്റ് പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. 26 ന് രണ്ടാം കൗൺസലിങ്ങ് നടത്തണമെന്നും, 27 ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

30,31 എന്നീ തിയതികളിൽ സ്‌പോട്ട് അഡിമിഷൻ നടത്തണമെന്നും കോടതി പറഞ്ഞു. എന്നാൽ 29 ന് വൈകീട്ട് 4 മണി വരെ ചേരാനുള്ള സമയം വിദ്യാർത്ഥികൾക്ക് നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.

private medical college fees continues to be 5 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top