ആഗ്രഹിച്ച പെണ്ണിനെ വിവാഹം കഴിക്കാനായില്ല; മദ്യപാനിയായി..: ഉണ്ണി മുകുന്ദന്‍

unni

മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒമ്പത് മാസത്തോളം സിനിമയില്‍ നിന്ന് ഒരു ബ്രേയ്ക്ക് എടുത്തിരുന്നു. അതിന്റെ കാരണം ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, അത് നടക്കാതെ വന്നപ്പോള്‍ മാനസികമായി തളര്‍ന്നു. അഹമ്മദാബാദിലേക്ക് പോയ താന്‍ മാസങ്ങളോളം അവിടെ കഴിച്ച് കൂട്ടി. പുകവലിയും മദ്യപാനവും ആരംഭിച്ചു. സിനിമ ഉപേക്ഷിച്ചാലോ എന്ന ചിന്ത വരെ വന്നു. ആകെ വല്ലാത്ത് മാനസികാവസ്ഥയിലായിരുന്നു. അന്ന് ശബരിമലയിലേക്ക് പോയി. ആ സമയത്താണ് ലാല്‍ ജോസ് വിക്രമാദിത്യനിലേക്ക് വിളിച്ചത്. അതോടെയാണ് സിനിമയിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top