ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം ഇന്നലെ വാദിച്ചത്. ദിലീപിനെതിരെ സാങ്കേതിക തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. മൊബൈൽ ഫോൺ സംഭാഷണം അടക്കമുള്ള സാങ്കേതിക തെളിവുകൾ അടങ്ങുന്ന അധിക കേസ് ഡയറി പ്രോ സിക്യൂഷൻ കോടതിയിൽ ഹാജരാക്കും.
എന്നാല്‍ ദിലീപിനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. കേസിൽ സിനിമാ രംഗത്തുള്ളവരാണ് പ്രധാന സാക്ഷികളെന്നും ഇപ്പോൾ ജാമ്യം അനുവദിച്ചാൽ ഈ മേഖലയിൽ വൻ സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് പ്രോ സിക്യൂഷന്റെ മറ്റൊരു വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here