മലേഗാവ് സ്‌ഫോടന കേസ്; ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയില്‍ മോചിതനായി

മലേഗാവ് സ്‌ഫോടന കേസില്‍ ജാമ്യം ലഭിച്ച പ്രതി കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയില്‍ മോചിതനായി പുറത്തിറങ്ങി. കേസില്‍ ഒമ്പത് വര്‍ഷം ജയില്‍വാസം അനുഭവിച്ച ശേഷമാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നത്.
നവി മുംബൈയിലെ തജോള ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പുരോഹിത് സൈനിക അകമ്പടിയോട് കൂടി കൊളംബോയിലെ സൈനികകേന്ദ്രത്തിലേക്കാണ് പോകുന്നത്.എന്‍ഐഎയും ഭീകരവിരുദ്ധ സംഘവും സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി പുരോഹിത്തിന് ജാമ്യം അനുവദിച്ചത്. 2008ല്‍ മഹാരാഷ്ട്ര എടിഎസ്സാണ് അറസ്റ്റ് ചെയ്യുന്നത്. സൈന്യത്തില്‍ തിരിച്ചെത്തണമെന്ന് ചൊവ്വാഴ്ച പുരോഹിത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
malegaon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here