തത്ത്വമസി ചിട്ടി ഉടമകള്‍ മുങ്ങി

നിരവധിപ്പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് ചിട്ടിസ്ഥാപന ഉടമകള്‍ മുങ്ങി.തത്ത്വമസി എന്ന ചിട്ടിസ്ഥാപന ഉടമകളാണ് ഇടപാടുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ 20കൊല്ലത്തിലേറെയായി എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന ചിട്ടിസ്ഥാപനമാണിത്. തത്ത്വമസിയുടെ പതിനാറോളം ബ്രാഞ്ചുകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ മുന്നൂറലിലധികം ഇടപാടുകാര്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
ചിട്ടിപ്പണം ലഭിക്കാതെ വന്നതോടെ ഇടപാടുകാര്‍ ഓഫീസില്‍ വന്ന് ബഹളം വച്ചു. എന്നാല്‍ ഓഫീസിലെ ജീവനക്കാര്‍ പോലും വിളിച്ചിട്ട് ഉടമകള്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ട വിവരം ഇടപാടുകാര്‍ അറിയുന്നത്. നൂറ് കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണ് സൂചന.
chit scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here