Advertisement

8 സവിശേഷതകളുമായി ആൻഡ്രോയിഡ് 8.0 അഥവാ ആൻഡ്രോയിഡ് ഓറിയോ !!

August 24, 2017
1 minute Read
android 0 8.0 features

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് ഒ (ആൻഡ്രോയിഡ് 8.0) എത്തി കഴിഞ്ഞു. നേരത്തെ തന്നെ ആൻഡ്രോയിഡ് ഒയുടെ ബീറ്റ പതിപ്പ് പുറത്തിറക്കിയിരുന്നു. നെക്‌സസ്, ഗൂഗിൾ പിക്‌സൽ ഫോണുകളിൽ ഈ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

ബാറ്ററി പെർഫോമൻസ് കൂടുന്നു എന്നതാണ് ആൻഡ്രോയിഡ് ഓ യുടെ പ്രധാന സവിശേഷതകളിൽ ഒന്ന്്. ഇതോടൊപ്പം തന്നെ ഗൂഗിൾ ഡുവോ, യൂട്യൂബ് തുടങ്ങിയ ആപ്പുകളിൽ പിക്ചർ ഇൻപിക്ചർ ഓപ്ഷൻ ലഭിക്കും എന്നതും ആൻഡ്രോയിഡ് ഒ യെ വ്യത്യസ്തമാക്കുന്നു.

ആൻഡ്രോയിഡ് ഓ യിൽ നിങ്ങളെ കാത്തിരിക്കുന്ന പ്രധാനമായ 8 സവിശേഷതകൾ :

പിക്ച്ചർ ഇൻ പിക്ചർ മോഡ്

ഈ ഫീച്ചർ വരുന്നതോടെ നിങ്ങൾക്ക് മറ്റൊരു ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ചുകൊണ്ടുതന്നെ യൂട്യൂബ് വീഡിയോ കാണാൻ
സാധിക്കും. സ്‌ക്രീനിൽ കാണുന്ന ആപ്പ് വിൻഡോയ്ക്ക് മുകളിലായാവും വീഡിയോ പ്ലെയർ വിൻഡോ പ്രത്യക്ഷപ്പെടുക.

ഓട്ടോഫിൽ

ഓരോ തവണയും ആപ്പുകൾ പാസ്വേഡ് ഉപയോഗിച്ച് തുറക്കാൻ എന്ത് കഷ്ടപ്പാടാണ്. ആപ്പ് തുറക്കുമ്പോൽ തന്നെ നമ്മുടെ വിവരങ്ങളെല്ലാം താനെ ഫില്ലാവും. നാം ചെയ്യേണ്ടത് ‘ഓപൺ ആപ്പ്’ എന്ന ഓപ്ഷനിൽ അമർത്തുക മാത്രം. ഇപ്പോഴും ‘സേവ് പാസ്വേഡ്’ എന്ന ഓപ്ഷൻ കൊടുത്താൽ പാസ്വേഡെല്ലാം ഓട്ടോഫിൽ ആകുമെങ്കിലും ഇതിന്റെ അടുത്ത വേർഷനാണ് ആൻഡ്രോയിഡ് ഒ യിൽ വരുന്നത്.

ഇൻസ്റ്റന്റ് ആപ്പ്

ചില ലിങ്കുകൾ ചില ആപ്പ് ഉപയോഗിച്ച് മാത്രമേ തുറക്കാൻ സാധിക്കൂ. എന്നാൽ ആൻഡ്രോയിഡ് 8 ൽ ആപ്പുകൾ തുറക്കാൻ ഇൻസ്റ്റോൾ ചെയ്യേണ്ട ആവശ്യമേ ഇല്ല. ക്രോം ഉപയോഗിച്ച് ആപ്പുകൾ തുറന്ന് ഉപയോഗിക്കാൻ കഴിയും.

നോട്ടിഫിക്കേഷൻ

ആപ്പുകളുടെ നോട്ടിഫിക്കേഷൻ ആവശ്യമുള്ള രീതിയിൽ മാത്രം നിയന്ത്രിക്കുവാൻ ആൻഡ്രോയ്ഡ് ഒ യ്ക്ക് കഴിയുന്നതാണ്. ഇത് വഴി നോട്ടിഫിക്കേഷനുകളുടെ ബഹളം ഒഴിവാക്കുന്നതിനായി സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളെ എറെ സഹായിക്കുന്ന സംവിധാനമാണ് നിലവിൽ വരിക.

ഓരോ ആപ്പിലും ചെറിയ കുത്തുകളായി നോട്ടിഫിക്കേഷൻ കാണിക്കും. മാത്രമല്ല ഒറ്റ സൈ്വപ്പിൽ നമുക്ക് നോട്ടിഫിക്കേഷനുകളെല്ലാം മായ്ച്ച് കളയാം.

പുതിയ ഇമോജികൾ

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിൽ പുതിയ ഇമോജികളും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഐഓഎസ് മാതൃകയിലുള്ള ഭംഗിയുള്ള സർക്കുലാർ ഇമോജികളായിരിക്കും പുതിയ പതിപ്പിലുണ്ടാവുക.

മികവുറ്റ പെർഫോമൻസ്

വേഗതയാണ് ആൻഡ്രോയിഡ് ഓയുടെ മറ്റൊരു സവിശേഷത. ഒപ്പം ബാക്കഗ്രൗണ്ട് ലിമിറ്റ്‌സ് എന്ന സവിശേഷതയും ഇതിനോടൊപ്പം വരുന്നു.
ബാറ്ററി ദൈർഘ്യം വർധിപ്പിക്കുന്നതിനായി ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറാണ് ബാക്ഗ്രൗണ്ട് ലിമിറ്റ്‌സ്. ആൻഡ്രോയിഡ് ഡിവൈസിൽ ബാക്ഗ്രൗണ്ടിൽ
ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചർ ഉപയോഗിക്കുക.

പ്രൊജക്ട് ട്രെബിൾ

ഓരോ ഫോണിലും ഓരോ സമയത്താണ് ാൻഡ്രോയിഡ് അപ്‌ഡേറ്റുകൾ വരുന്നത്. ആൻഡ്രോയിഡ് ഒ വരുന്നതോടെ ഗൂഗിൾ പിക്‌സെൽ, നെക്‌സസ് എന്നീ ഫോണിൽ അപ്‌ഡേറ്റ് വരുന്ന ്അതേ വേഗതയിൽ മറ്റ് ഫോണുകളിലും അപ്‌ഡേറ്റ് വരും.

പുതിയ അക്‌സസ്സിബിലിറ്റി ഫീച്ചർ

നാവിഗേഷൻ ബാറിൽ കോൺടക്‌സ്റ്റ് അവേർ അക്‌സസിബിലിറ്റി ബിട്ടൻ ഉണ്ടാകും. ഇതിലൂടെ മാഗ്നിഫിക്കേഷൻ, ടോക് ബാക്ക് എന്നീ സംവിധാനങ്ങൾ ആപ്പുകളിൽ ഉപയോഗിക്കാം. ഏതൊക്കെ ഫീച്ചറുകൾ പെട്ടെന്ന് എടുക്കാം എന്നതും നിങ്ങൾക്ക് ഇതിലൂടെ ക്രമീകരിക്കാം.

android 0 8.0 features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top