ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്താഴ്ച എത്തും; പ്ലേസ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം

ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്താഴ്ച പുറത്തിറക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് പ്രീം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. അടുത്താഴ്ച എത്തുന്ന ചാറ്റ് ജിപിടി ആപ്പിന്റെ ലോഞ്ചിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.(ChatGPT comes to Android next week)
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പ് വന്നയുടന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എഐ എന്ന സ്റ്റാര്‍ട്ട്അപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മേയില്‍ ചാറ്റ് ജിപിടിയുടെ ഐഒഎസ് ആപ്പ് അവതരിപ്പിച്ചിരുന്നു.
Story Highlights: ChatGPT comes to Android next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here