Advertisement

ജനകീയനാകാൻ ഗ്രോക്ക് സ്റ്റുഡിയോ; ഡോക്യുമെന്റുകൾ മുതൽ ഗെയ്മുകൾ വരെ ഉണ്ടാക്കാം; പുതിയ ടൂൾ അവതരിപ്പിച്ചു

April 16, 2025
2 minutes Read

​​വീണ്ടും ഞെട്ടിക്കാൻ ഇലോൺമസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ് എഐ. ​ഗ്രോക്ക് സ്റ്റുഡിയോ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എല്ലാവർക്കും സൗജന്യമായി ഉപയോ​ഗിക്കാവുന്ന ടൂൾ ആണ് ​ഗ്രോക്ക് സ്റ്റുഡിയോ. പുതിയ ടൂൾ ഉപയോ​ഗിച്ച് ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകൾ, ബ്രൗസർ ​ഗെയ്മുകൾ, കോഡുകൾ, റിപ്പോർട്ടുകൾ എന്നിവ തയാറാക്കാൻ കഴിയും.

ഗ്രോക്ക് സ്റ്റുഡിയോ ChatGPT കാൻവാസിന് സമാനമായ പ്രവർത്തനമാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രോക്ക് സ്റ്റുഡിയോയും ഗൂഗിൾ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കാൻവാസിനെ പോലെ തന്നെ, ഗ്രോക്ക് സ്റ്റുഡിയോയും സ്പ്ലിറ്റ്-സ്ക്രീൻ ഇന്റർഫേസിൽ ഒരു പുതിയ വിൻഡോയിലൂടെയാണ് പ്രവർത്തിക്കുന്നത്.

എഴുത്തിനും ഉള്ളടക്ക നിർമ്മാണത്തിനും പുറമേ, പൈത്തൺ, സി++, ജാവാസ്ക്രിപ്റ്റ്, ടൈപ്പ്സ്ക്രിപ്റ്റ്, ബാഷ് സ്ക്രിപ്റ്റുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ കോഡ് ജനറേഷനെ ഗ്രോക്ക് സ്റ്റുഡിയോ പിന്തുണയ്ക്കുന്നു. ഉപയോക്താക്കൾക്ക് പ്രിവ്യൂ വിഭാഗത്തിൽ കോഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും കഴിയും. AI-യിൽ പ്രവർത്തിക്കുന്ന വർക്ക്‌സ്‌പെയ്‌സുകൾക്കായുള്ള മത്സരം ചൂടുപിടിക്കുന്നതിനിടെയാണ് ​ഗ്രോക്ക് സ്റ്റുഡിയോയുടെ വരവ്. കഴിഞ്ഞമാസമാണ് ഗ്രോക്ക് 3 പുറത്തിറക്കിയത്. നിയന്ത്രണങ്ങളില്ലാതെ മറുപടി നൽകുന്ന ഗ്രോക്ക് ചാറ്റ്‌ബോട്ട് ഉപയോക്താക്കൾക്കിടയിൽ ചർച്ചയായിരുന്നു.

Story Highlights : Now generate docs, code, and games with Grok’s new Studio tool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top