ബിസിനസിൽ പങ്കാളിയാക്കമെന്ന് വാഗ്ദാനം; തട്ടിപ്പ് കേസിൽ അശ്വതി റിമാൻഡിൽ

ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി റിമാന്റിൽ. ദുബായിലേക്കുള്ള കമ്പനിയിൽ പാർട്ണറായി ചേർക്കാമെന്ന് വിശ്വസിപ്പിച്ച് കോട്ടയം സ്വദേശിയിൽനിന്ന് രണ്ട് കോടി അറുപത്തിനാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി അശ്വതി(28)യെ കോടതി റിമാന്റ് ചെയ്തു.
വിദേശത്ത് സിവിൽ എഞ്ചിനിയറായിരുന്ന അശ്വതി ജോലി രാജി വച്ച് അവിടെ ബിസിനസ് നടത്തി വരികയായിരുന്നു. ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനത്തിൽ ലാഭ വിഹിതം വാഗ്ദാനെ ചെയ്ത് പരാതിക്കാരനിൽനിന്ന് പണം തട്ടുകയായിരുന്നു. ചെക്കായും തുകയായുമാണ് അശ്വതി പണം തട്ടിയെടുത്തത്.
മാസങ്ങൾ കഴിഞ്ഞിട്ടും ലാഭം ലഭിക്കാത്തതിനാൽ പരാതിക്കാരൻ തുക തിരിച്ച് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ദുബായിലെ ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ യുവതി പണം തിരികെ നൽകാൻ അവധികൾ ചോദിച്ചു. പിന്നീട് അശ്വതിയെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ഇയാൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അശ്വതിയെ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here