ഓണത്തിന് കൂടുതല്‍ ബാറുകള്‍ തുടങ്ങും

ഓണത്തിന് സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കും. ബാറുകള്‍ക്കായി സംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്കുള്ള നിയന്ത്രണം മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീംകോടതി ഉത്തവിട്ടു.

129 ബിയര്‍ പാര്‍ലറുകള്‍ ത്രീസ്റ്റാറിന് മുകളിലുള്ള 70 ബാറുകള്‍ 76 കള്ളുഷാപ്പുകള്‍ 10 മദ്യശാലകള്‍ 4 ക്ലബുകള്‍ എന്നിവ ഉള്‍പ്പെടെ 289 എണ്ണം തുറക്കാനാകും. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി, വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top