അരിയ്ക്ക് 25 രൂപ, പഞ്ചസാരയ്ക്ക് 22; സഹകരണ ഓണച്ചന്തകൾ ഇന്നുമുതൽ

ഈ ഓണവും ബക്രീദും കൺസ്യൂമർ ഫെഡിനൊപ്പം എന്ന മുദ്രാവാക്യമുയർത്തി സഹകരണ വകുപ്പ് ആരംഭിക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ. സംസ്ഥാനത്തുടനീളം 3500 ഓണച്ചന്തകളാണ് തുടങ്ങുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വെകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എൽ.എം.എസ്. മൈതാനത്തു നിർവഹിക്കും.
കിലോ 44 രൂപയുള്ള കുത്തരിക്ക് 24 രൂപയും 44 രൂപ വിലയുള്ള പഞ്ചസാരയ്ക്ക് 22 രൂപയുമാണ് ഓണച്ചന്തയിൽ വില. പൊതുവിപണിയിൽ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കു ലഭിക്കും. ഓണച്ചന്തയിലെ വെളിച്ചെണ്ണയുടെ വില 90 രൂപയാണ്. വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിൽ 202 രൂപയാണ് വില.
എല്ലായിനങ്ങൾക്കും 30 മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ട്. ഉത്പന്നങ്ങളുടെയെല്ലാം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വിലയിളവ് നൽകാൻ സർക്കാർ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഓണച്ചന്തയിൽ ലഭിക്കുന്നവയും വില വിവരവും (പൊതു വിപണിയിലെ വില ബ്രാക്കറ്റിൽ)
- അരി കുറുവ – 25(38)
- പച്ചരി – 23(33)
- ചെറുപയർ – 66(95)
- കടല – 43(90)
- ഉഴുന്ന് – 66(98)
- വൻപയർ – 45(85)
- തുവരപ്പരിപ്പ് – 65(90)
- മുളക് – 56(95)
- മല്ലി – 74(90)
സബ്‌സിഡിയില്ലാത്ത ഇനങ്ങൾ
- ബിരിയാണി അരി കൈമ – 70(80)
- ബിരിയാണി അരി കോല – 48(60)
- ചെറുപയർ പരിപ്പ് – 64(95)
- പീസ് പരിപ്പ് – 50(83)
- ഗ്രീൻപീസ് – 35(48)
- ശർക്കര ഉണ്ട – 53(65)
- ശർക്കര അച്ചുവെല്ലം – 64(65)
- പിരിയൻ മുളക് – 79(120)
- കടുക് – 50(90)
- ഉലുവ – 45(120)
- ജീരകം225 – (240)ആട്ട, മൈദ, കറിപ്പൊടികൾ എന്നിവയും വിലകുറച്ചു കിട്ടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here