ഓണക്കാല മദ്യ വില്‍പനയില്‍ റെക്കോര്‍ഡ്; 818 കോടിയുടെ മദ്യം വിറ്റഴിച്ചു; കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 9 കോടി രൂപയുടെ അധിക വില്‍പ്പന

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യ വില്‍പനയില്‍ വര്‍ധന. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിലാണ് മദ്യ വില്‍പന കൂടിയത്.
മദ്യ വില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തതിനേക്കാള്‍ 9 കോടി രൂപയുടെ അധിക നേട്ടമാണുണ്ടായത്. ഓണം സീസണിലെ ചതയ ദിനം വരെയുള്ള കണക്കാണിത്. സെപ്റ്റംബര്‍ ആറു മുതല്‍ 17 വരെ 818. 21 കോടിയുടെ മദ്യം മൊത്തത്തില്‍ വിറ്റഴിച്ചു.കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഇതേ കാലയളവില്‍ 809. 25 കോടി രൂപയുടെ മദ്യമാണ് വിറ്റത്.ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മദ്യം വിറ്റഴിച്ച് മുന്‍വര്‍ഷത്തെ ആകെ വില്‍പ്പന മറികടന്നു.
Read Also: മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു; ആളപായമില്ല
ബെവ്‌കോയില്‍ നിന്നുള്ള അവസാന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്സവ സീസണില്‍ സ്ഥിരമായി മദ്യവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിനെയും, കൊല്ലം ആശ്രാമം ഔട്ട് ലെറ്റിനെയും ചാലക്കുടിയെയും പിന്തളളി ഇത്തവണ ഓണം മദ്യം മദ്യ വില്‍പ്പന ഏറ്റവും കൂടുതല്‍ നടന്നത് തിരൂര്‍ ബെവ്‌കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ്. 5.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റ്ല്‍ 5.01 കോടിയുടെ മദ്യം വിറ്റു. ഉത്രാട ദിനം വരെയുള്ള വിറ്റുവരവില്‍ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലായിരുന്നു കൂടുതല്‍ മദ്യം വിറ്റഴിച്ചത്. തിരുവോണം കഴിഞ്ഞുള്ള രണ്ടു ദിവസങ്ങളിലെ കണക്കിലാണ് തിരൂര്‍ ഔട്ട്‌ലെറ്റ് മുമ്പിലെത്തിയത്.
Story Highlights : record liquor sale in Kerala during Onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here