Advertisement

സ്വാമി ഓമിന് 10 ലക്ഷം രൂപ പിഴ വിധിച്ച്‌ സുപ്രീം കോടതി

August 24, 2017
0 minutes Read
Swami Om slapped with Rs 10 lakh fine by SC

ആൾദൈവം സ്വാമി ഓമിന് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. ജസ്റ്റിസ് ദീപക് മിശ്രയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് വിധി. ഹർജി ബാലിശമാണെന്ന് നിരീക്ഷിച്ച കോടതി സ്വാമി ഓമിനും മുകേഷ് ജെയിൻ എന്ന ആൾക്കും 10 ലക്ഷം രൂപ വീതം പിഴ വിധിയ്ക്കുകയായിരുന്നു.

ഇരുവരും ഒരുമാസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നും ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സുപ്രീം കോടതി അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതി തെരഞ്ഞെടുക്കുന്ന രീതി ശരിയല്ലെന്നാരോപിച്ചാണ് സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top