‘രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പറയുന്നതിന്റെ അർത്ഥമെന്തെന്ന് സ്വയം മനസ്സിലാക്കണം’; ബിജെപി മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥയായ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മന്ത്രിയുടെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിശേഷിപ്പിച്ചു. ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ സംസാരത്തിൽ സംയമനം പാലിക്കണമെന്ന് കോടതി അറിയിച്ചു.
ഭരണഘടന പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്വത്തോടെ പെരുമാറണം. രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പറയുന്നതിന്റെ അർത്ഥമെന്തെന്ന് സ്വയം മനസ്സിലാക്കാൻ കഴിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“എന്തൊരു തരം ന്യായങ്ങളാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ കുറച്ച് സംയമനത്തോടെ പെരുമാറണം. ഹൈക്കോടതിയിൽ പോയി മാപ്പ് പറയൂ” എന്ന് ചോദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. “ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയാം,” അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഹൈക്കോടതി വിഷയം ഇന്ന് പരിഗണിക്കുന്നുണ്ടെന്ന് വിജയ് ഷാ പറഞ്ഞു. എന്നാൽ ഹർജി നാളെ പരിഗണിക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.വിഷയത്തെ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന് വിജയ് ഷായുടെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹം പറഞ്ഞതിന് മാപ്പ് പറഞ്ഞുവെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Story Highlights : Supreme Court sharply rebuked minister Vijay Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here