ബാലാവകാശ കമ്മീഷൻ നിയമനം; ശൈലജയ്‌ക്കെതിരെ സിപിഐ

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വീണ്ടും വിവാദം. നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. ബാലാവകാശ കമ്മീഷനിലെ ഒവിവുകളിലേക്ക് സിപിഐ നൽകിയ നോമിനികളെ പരിഗണിച്ചില്ലെന്ന് പാർട്ടി. ഇത് സംബന്ധിച്ച് സിപിഐ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി.
ബാലവകാശ കമ്മീഷനിൽ നിലവിലുള്ള ഒഴിവിലേക്ക് സിപിഐ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിപിഐ നേരത്തെ സിപിഎമ്മിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇവരെ ഇന്റർവ്യൂവിന് പോലും വിളിച്ചില്ലെന്നും സിപിഐ. ഈ നിലപാട് പ്രതിഷേധാർഹമാണെന്ന് കത്തിൽ സിപിഐ വ്യക്തമാക്കുന്നു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!