Advertisement

രജനികാന്ത്, അക്ഷയ് കുമാർ ഒന്നിക്കുന്ന 2.0 മേക്കിങ്ങ് വീഡിയോ

August 26, 2017
1 minute Read
Making of 2.0 video

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ മേക്കിങ്ങ് വീഡിയോ പുറത്ത്. വീഡിയോ പുറത്തിറങ്ങി 24 മണിക്കൂറിനകം കണ്ടത് 30 ലക്ഷത്തിലധികം പേരാണ്.

2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയത് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ഹിറ്റായിരിക്കുന്നത്. ബാഹുബലിയുടെ റെക്കോർഡും തകർക്കുന്നതായിരുന്നു 2.0 ന്റെ സാറ്റലൈറ്റ് അവകാശം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൾ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്.

ആമിർഖാന്റെ ദംഗലാണ് ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയിട്ടുള്ള ചിത്രം. 75 കോടി രൂപയ്ക്ക് സീ ടിവി തന്നെയാണ് ദംഗലും സ്വന്തമാക്കിയത്. രാജമൗലിയുടെ ബാഹുബലി ദ കൺക്ലൂഷൻ 51 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. സോണിയായിരുന്നു ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

രജ്‌നീകാന്തിന്റെയും ശങ്കറിന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാംഭാഗമാണ് 2.0. ചിത്രത്തിൽ രജ്‌നീകാന്തിനൊപ്പം ബോളിവുഡ് ആക്ഷൻ ഹീറോ അക്ഷയ്കുമാറും എത്തുന്നുണ്ട്. 3 ഡി സാങ്കേതിക വിദ്യയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിനായി തമിഴ്‌നാട് ഉടനീളം 3 ഡി സ്‌ക്രീനുകൽ സ്ഥാപിക്കും. എ ആർ റഹ്മാന്റേതാണ് സംഗീതം. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് വീഡിയോ.

 

Making of 2.0 video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top