ഓണമെത്തി; പൂവിപണി കുതിക്കുന്നു

ഇത്തവണ പൂക്കൾകൊണ്ട് ഓണമാഘോഷിക്കാൻ അൽപ്പം ബുദ്ധിമുട്ടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിലയിലാണ് പൂവിപണി എത്തി നിൽക്കുന്നത്. അത്തവും, വിനായക ചതുർത്തിയും ഒരുമിച്ച് വന്നതും, തമിഴ്‌നാട്ടിലും, കർണാടകയിലും മഴ കുറഞ്ഞതും പൂക്കൾക്ക് വില ഉയരാൻ കാരണമായി.
കഴിഞ്ഞ തവണ ഓണമടുത്തപ്പോൾ വെള്ള ജമന്തിയുടെ വില 600 രൂപ വരെ ഉയർന്നിരുന്നു. ഇത്തവണയുടം വെള്ള ജമന്തിക്ക് തന്നെയായിരിക്കും ആവശ്യക്കാരേറെയെന്ന് കച്ചവടക്കാർ വിലയിരുത്തുന്നു.
മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 100 രൂപയും. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 70 രൂപയുമാണ് ഇപ്പോഴത്തെ വില. അരളിക്ക് കഴിഞ്ഞ ദിവസം കിലോയ്ക്ക് 160-180 രൂപയുണ്ടായിരുന്നത് ഇന്ന് അത് 380 രൂപയിലെത്തി. ചെട്ടി 100-120, ജമന്തി 350, ജമന്തിക്ക് 150 രൂപയാണ് കൂടിയത്. കാക്കടമുല്ലയ്ക്ക് കിലോവിന് 750 രൂപയാണ് വില.
റോസാപൂവ് ഒരെണ്ണത്തിന് 510 രൂപയുണ്ട്. ഓണമടുക്കുന്നതോടെ ഈ വലിയിലും മാറ്റമുണ്ടാകും.
onam flowers pice rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here