Advertisement

ഗുർമീതിന്റെ വിധി; കത്തി നശിച്ച് വടക്കേ ഇന്ത്യ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

August 26, 2017
8 minutes Read
visuals of burning north india over gurmeet issue

ബലാൽസംഗക്കേസിൽ സ്വയംപ്രഖ്യാപിത ആൾ ദൈവം ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന വിധിയെ തുടർന്നുണ്ടായ കലാപം രാജ്യമാകെ വ്യാപിക്കുന്നു. ഡൽഹിയടക്കം 5 സംസ്ഥാനങ്ങൾ കലാപത്തിന്റെ പിടിയിലാണ്. ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ കലാപം ദില്ലി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അതിരൂക്ഷമായി തുടരുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 

കലാപത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. നാന്നൂറിലധികം പേർക്ക് പരിക്കേറ്റതായും വ്യക്തമായിട്ടുണ്ട്. കലാപം അടിച്ചമർത്താനുള്ള സർക്കാർ ശ്രമം വിജയിച്ചിട്ടില്ല. പലമേഖലകളിലും അതിരൂക്ഷമായി കലാപം തുടരുകയാണ്. എത്ര ഭീകരമാണ് ഉത്തരേന്ത്യയിലെ അവസ്ഥയെന്ന് കലാപത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് തരുന്നു.


 
 
 
 
 
 
 
 
 
 
 
 
 
 
 

അതേസമയം, കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഔദ്യോഗിക വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാർ ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹിർഷി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തുടങ്ങിയവർ സ്ഥിതിഗതികൾ ചർച്ച ചെയ്യും.

visuals of burning north india over gurmeet issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top