Advertisement

ബെവ്‌കോയിലെ ഉയർന്ന ബോണസിനെതിരെ ധനവകുപ്പ്

August 27, 2017
0 minutes Read
bevco3

ബെവ്‌കോയിലെ ഉയർന്ന ബോണസിനെതിരേ ധനവകുപ്പ്. ഇത് സംബന്ധിച്ച് ധനവകുപ്പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്നും ബോണസിന് പരിധി നിശ്ചയിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

85,000 രൂപ വീതമാണ് ബെവ്‌കോയിലെ ജീവനക്കാർക്ക് നൽകുന്ന ബോണസ്. ഇത് ധനപരമായ നിരുത്തരവാദിത്വമാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ബോണസ് നിയന്ത്രിക്കാൻ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോട് ധനവകുപ്പ് കത്തിലൂടെ അഭ്യർത്ഥിച്ചു.

അതേസമയം ഒരു ലക്ഷമുണ്ടായിരുന്ന കെഎസ്എഫ്ഇ ജീവനക്കാരുടെ ഇൻസെന്റീവ് 75,000 രൂപയായി കുറച്ചു. ഇതേ രീതിയിൽ ബെവ്‌കോയിലും നിയന്ത്രണം വേണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top