Advertisement

മെത്രാൻ കായലിൽ കർഷകരെ ഒഴിവാക്കി കൃഷിയിറക്കാൻ ദുബായ് കമ്പനി ശ്രമിക്കുന്നതായി ആരോപണം

August 27, 2017
1 minute Read
dubai company plans to farm in methrankayal

വിവാദമായ മെത്രാൻകായൽ പാടത്ത് കൃഷിയിറക്കിയ കർഷകരെ ഒഴിവാക്കി കൃഷിയിറക്കാൻ സ്വകാര്യ കമ്പനി ശ്രമിക്കുന്നതായി ആരോപണം. മെത്രാൻകായലിന്റെ ഉടമസ്ഥരായ ദുബായ് കമ്പനി റാക്കിൻഡോ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൃഷിയിറക്കാൻ തയാറായി രംഗത്തെത്തിയെന്നാണ് കർഷകർ ആരോപിക്കുന്നത്.

ഓരോ കർഷകനും 50 ഏക്കർ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതി. കമ്പനിയുടെ നീക്കത്തിനെതിരേ കൃഷിയിറക്കിയ കർഷകർ പ്രതിഷേധവുമായി രംഗത്ത് എത്തി.

പാടത്ത് കൃഷി ചെയ്യാൻ തങ്ങളെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് മെത്രാൻ കായൽ നെൽകൃഷി സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇവർ പ്രതിഷേധിക്കുന്നത്. എട്ടു വർഷത്തോളം തരിശായിരുന്ന പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കിയത് കുമരകത്തെ കർഷകർ ചേർന്നായിരുന്നു.

dubai company plans to farm in methrankayal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top