നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു

ബാംഗ്ലൂര്‍ തളഘട്ടപുരയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു. അമ്മ അയൽവാസിയെ ഏൽപ്പിച്ചുപോയ നാല് വയസ്സുകാരിയെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ സ്ത്രീയെയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ റിമാന്റ് ചെയ്തു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ട് ജോലിയ്ക്ക് പോയപ്പോഴാണ് കുഞ്ഞിനെ അമ്മ സമീപത്തെ വീട്ടിലാക്കിയത്. കഴിഞ്ഞ മൂന്ന് മാസമായി കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചാണ് ഇവര്‍ വീട്ട് ജോലിയ്ക്ക് പോയിരുന്നത്. മൂന്ന് മാസമായി ഇത് പതിവാണ്. ബുധനാഴ്ചയും ഇങ്ങനെ ജോലിക്ക് പോയി. വാടകയുടമയാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. വൈകീട്ട് അമ്മ വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന് നിലവിളിക്കുന്ന മകളെ കണ്ടത്.ഉടന്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതിയുണ്ട്. പിന്നീട് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.
ദിവസങ്ങളായി കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ മുറിവും ശരീരത്തിൽ പൊളളലേറ്റ പാടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here