കാര്‍ത്തി ചിദംബരം വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരായി

കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കേസില്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് കാര്‍ത്തി ചോദ്യംചെയ്യലിനു ഹാജരാകുന്നത്.
ഇന്ന് രാവിലെ 10.30 ഓടെ കാര്‍ത്തി ചിദംബരം ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് നേരിട്ടെത്തുകയായിരുന്നു. ചിദംബരം ധനമന്ത്രി ആയിരുന്നപ്പോള്‍ ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് മൌറീഷ്യസില്‍ നിന്നു നിക്ഷേപം സ്വീകരിക്കാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നേടിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. ആഗസ്റ്റ് 23 നും കാര്‍ത്തി സിബിഐക്ക് മുന്നില്‍ ഹാജരായിരുന്നു. അന്ന് എട്ടുമണിക്കൂറോളം കാര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു.
karthi chidambaram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here