Advertisement

ഐഎൻഎക്‌സ് മീഡിയാ കേസ്; ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

June 3, 2020
2 minutes Read
p chidambaram and karthi

ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. എൻഫോഴ്സ്മെന്റ് അന്വേഷണസംഘം ഡൽഹി സിബിഐ കോടതിയിലാണ് പാസ്വേഡ് സംരക്ഷിത ഇ-കുറ്റപത്രം സമർപ്പിച്ചത്.

സിബിഐ കേസിൽ ചിദംബരത്തെ പ്രതിയാക്കി നേരത്തെ കുറ്റപത്രം നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയൊന്നിന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എൻഫോഴ്സ്മെന്റ് കേസിലെ കസ്റ്റഡിക്ക് ശേഷം നൂറ്റിയാറാം ദിവസമാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ബാനുമതി അധ്യക്ഷനായ ബെഞ്ച് ആണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും പാസ്‌പോർട്ടും വിചാരണക്കോടതിയിൽ കെട്ടിവച്ചിരുന്നു. അന്വേഷണത്തിന് സഹകരിക്കാനും രാജ്യം വിട്ടു പോകരുതെന്നും കോടതി പറഞ്ഞിരുന്നു.

Read Also: ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരം ജയിൽ മോചിതനായി

കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയൊന്നിനാണ് സിബിഐ അന്വേഷണ സംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. സിബിഐ കേസിൽ ഒക്ടോബർ ഇരുപത്തിരണ്ടിന് സുപ്രിംകോടതി ജാമ്യം നൽകി. എന്നാൽ, ഇതിനിടെ ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചിദംബരത്തിന്റെ അറസ്റ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. 2019 ഒക്ടോബർ പതിനാറിന് തിഹാർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐഎൻഎക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് കോടികണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കേസ്.

 

inx media case, p chidambaram, karthi chidambaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top