Advertisement

നാശം വിതച്ച് ഹാർവെ ചുഴലിക്കാറ്റ്; കനത്ത വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം

August 28, 2017
1 minute Read
texas harvey cyclone disaster misery continues

ടെക്‌സസ് തീരത്ത് വീശിയടിച്ച് ഹാർവെ ചുഴിലക്കാറ്റിലും, തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായത് വൻ നാശനഷ്ടം. 12 വർഷത്തിനിടെ അമേരിക്കയിൽ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് ഹാർവേയെന്ന് വിദഗ്ധർ അറിയിച്ചു. കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണിത്.

210 കിലോമീറ്റർ വരെയാണ് ഹാർവെയുടെ വേഗത. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഹോസ്റ്റണിൽ നിന്നും രണ്ടായിരത്തോളം ആളുകളെ മാറ്റപ്പാർപ്പിച്ചു. 250പ്രധാന റോഡുകളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുന്നത്.
തെക്കുകിഴക്കൻ ടെക്‌സാസിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.

വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ പ്രധാനറോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അതുകൊണ്ട് തന്നെ വീടിന് പുറത്തിറങ്ങരുതെന്നും ജനങ്ങൾ മേൽക്കൂരക്ക് മുകളിൽ അഭയം തേടണമെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ ആവശ്യപ്പെട്ടിട്ടുണ്ട്.

2005ലാണ് അമേരിക്കയിൽ ഇതിന് മുന്പ് ഇത്ര വലിയ ചുഴലിക്കാറ്റ് വീശിയത്.

texas harvey cyclone disaster misery continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top