ദിലീപിന് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് ജാമ്യമില്ല . ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്.. മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് കോടതിയെ സമീപിക്കുന്നതും, ജാമ്യാപേക്ഷ തള്ളുന്നതും.തില്‍ രണ്ടുതവണ ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. ജാമ്യം ലഭിക്കാത്ത സ്ഥിതിയ്ക്ക് ഈ ഓണത്തിന് ദിലീപ് ജയിലില്‍ കഴിയേണ്ടി വരും. ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് അമ്പത് ദിവസം പൂര്‍ത്തിയായി.
ദിലീപിനെതിരെ സാങ്കേതിക തെളിവുകളുണ്ടെന്ന വാദവും, ദിലീപ് പുറത്തെത്തിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും കോടതി അംഗീകരിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന് വാദവും കോടതി അംഗീകരിച്ചു.
പോലീസും, മാധ്യമങ്ങളും, ചില സിനിമാ താരങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. പള്‍സര്‍ സുനിയും, ദിലീപും ഓരേ ടവര്‍ ലൊക്കേഷനില്‍ എത്തിയത് എങ്ങനെ തെളിവാകുമെന്നും പ്രതിഭാഗം ചോദിച്ചു. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉള്‍പ്പടെ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന് കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ഇതാണ് ദിലീപിന് തിരിച്ചടിയായത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന് നല്‍കിയത്.
dileep plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here