‘കോടതി തള്ളി കളഞ്ഞ കേസിൽ എന്ത് വിവാദം; എന്റെ മടിയിൽ കനമില്ല’; സി കൃഷ്ണകുമാർ

ലൈംഗിക പീഡന പരാതി തള്ളി സി കൃഷ്ണകുമാർ. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ പരാതിയാണിതെന്ന് അദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. കുടുംബ പ്രശ്നം മാത്രമാണ് ഉണ്ടായത്. പരാതിയിൽ പൊലീസ് അന്വേഷിച്ച് തള്ളി കളഞ്ഞ കേസാണ്. വിഡി സതീശനും കോൺഗ്രസും ഓല പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
പരാതിയിൽ പൊലീസ് കൃത്യമായി അന്വേഷിച്ചതാണാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് വാദത്തിന്റെ സമയത്ത് പരാതിക്കാരി പറഞ്ഞിട്ടില്ലെന്ന് അദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന രണ്ട് കേസുകളും കോടതിയിൽ തള്ളി പോയതാണ്. കോടതി തള്ളിക്കളഞ്ഞ കേസിൽ എന്ത് വിവാദമാണെന്ന് അദേഹം ചോദിച്ചു.
2015ലും 2020ലും പൊട്ടാതെ പോയ പടക്കം വീണ്ടും കൊണ്ടുവരുന്നു. പരാതിയിൽ പാർട്ടി അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടിയെടുക്കാതിരുന്നത്. സന്ദീപ് വാര്യരെ സമാന പരാതിയിൽ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. തന്നെ ഒരു ദിവസം പോലും സംഘടനയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. തന്റെ മടിയിൽ കനമില്ല. ഏത് അന്വേഷണം വേണമെങ്കിലും വന്നോട്ടെ ഭയമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
Read Also: ‘ഇത് പൊട്ടാതെ പോയ പടക്കം; സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതി’; സി കൃഷ്ണകുമാർ
പാർട്ടിയ്ക്ക് ഉള്ളിൽ നിന്ന് നേരത്തെ ഇത് ഓപ്പറേറ്റ് ചെയ്ത ആൾ ഇപ്പോൾ കോൺഗ്രസിൽ നിന്ന് ഇത് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു. താൻ ഇതിലൊന്നും ഭയക്കില്ല. തങ്ങളുടെ ഇടയിലുണ്ടായിരുന്ന അസുരവിത്ത് പുറത്തുപോയി. ആ അസുരവിത്താണ് ഇതിന് പിന്നിലെന്ന് കൃഷ്ണകുമാർ പറഞ്ഞു.
Story Highlights : C Krishnakumar denies sexual harassment complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here