പ്ലസ്‌വൺ പ്രവേശന നടപടികൾ നാളെ അവസാനിക്കും

പ്ലസ്‌വൺ പ്രവേശന നടപടികൾ നാളെ അവസാനിക്കുന്നു. ഓണവധിക്കു മുൻപേ പ്രവേശനം അവസാനിപ്പിക്കണമെന്ന കടുത്ത നിർദേശത്തെ തുടർന്നാണ് വിവിധ ജില്ലകളിൽ പ്ലസ്‌വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും പ്രവേശനം അവസാനിപ്പിക്കാൻ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തീരുമാനം.
സീറ്റ് ക്ഷാമം രൂക്ഷമായ ഒൻപത് ജില്ലകളിൽ വർധിപ്പിച്ച സീറ്റുകൾ ഉൾപ്പെടെ 18337 സീറ്റുകളിലേക്ക് മൂന്നാം സപ്ലിമെൻഡറി അലോട്ട്‌മെന്റ് നടത്തിയിരുന്നു. മലബാറിലെ ജില്ലകളിൽ സീറ്റില്ലാതെ നിരവധി പേർ പുറത്തുനിന്നപ്പോഴും വിവിധ ജില്ലകളിലായി പതിനായിരത്തിലധികം മെറിറ്റ് സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുകയാണ്.
വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഒഴിവുള്ള 12656 മെറിറ്റ് സീറ്റിൽ പ്രവേശനം നേടാൻ ഇന്ന് അവസാനമായി അവസരം നൽകിയിട്ടുണ്ട്. ഏകജാലക പ്രവേശനത്തിന്റെ വെബ്‌സൈറ്റ് പരിശോധിച്ച് ഒഴുവുള്ള സ്‌കൂളിൽ ഇന്ന് വൈകീട്ട് മൂന്നിനകം അപേക്ഷ നൽകണം. ഒഴുവ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
curtain falls on plus one allotment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here