Advertisement

യാത്ര നിരക്ക് കൂട്ടി; മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

August 29, 2017
1 minute Read
metro passenger number drops down as ticket price ges up

യാത്ര നിരക്ക് വർധിപ്പിച്ചതോടെ ഡെൽഹി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായി ഉയർത്തിയതാണ് ഡൽഹി മെട്രോയ്ക്ക് തിരിച്ചടിയായത്. കൂടിയ നിരക്കാകട്ടെ 30 രൂപയിൽനിന്ന് 50 രൂപയുമാക്കി.

യാത്ര നിരക്ക് കൂട്ടിയതോടെ ഹുദ സിറ്റി സെന്റർസമയ്പുർ ബാദ്‌ലി(ലൈൻ 2) റൂട്ടിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായത്. ദ്വാരക സെക്ടർനോയ്ഡ സിറ്റി സെന്റർ (ലൈൻ 34), റിതാലദിൽഷാദ് ഗാർഡൻ(ലൈൻ 1) റൂട്ടുകളിലും യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായി.

2016 ജൂണിൽ ഡെൽഹി മെട്രോയിൽ 27.21 ലക്ഷം പേരാണ് യാത്ര ചെയ്തത്. അതേസമയം ഈവർഷം ജൂണിലാകട്ടെ യാത്ര ചെയ്തവരുടെ എണ്ണം 25.71 ലക്ഷമായി കുറഞ്ഞു.

metro passenger number drops down as ticket price ges up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top