Advertisement

‘ജലീലിന്റെ മനോനിലതെറ്റി, മുഖ്യമന്ത്രി വേണ്ട ചികിത്സ നൽകണം’; ഫിറോസ് കൃത്യസമയത്ത് പ്രതികരിക്കും; യൂത്ത് ലീഗ്

3 hours ago
1 minute Read

പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി. മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടത്തിൽ മന്ത്രി സ്ഥാനം പോയ ആളാണ് ജലീൽ. അതിന് അദ്ദേഹത്തിന് ലീഗിനോട് വൈരാഗ്യം ഉണ്ട്.അതിന്റെ കലിപ്പാണ് ജലീൽ തീർക്കുന്നത്. കെ ടി ജലീൽ എംഎൽഎയ്ക്ക് മനോനിലതെറ്റിയെന്നും ചികിത്സ നൽകണമെന്നും അഷ്‌റഫ് അലി ആവശ്യപ്പെട്ടു.

ജലീലിന്റെ മനോനിലതെറ്റിയിരിക്കയാണ്, എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് ചികിത്സ നൽകാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തയ്യാറാകണമെന്നും ടി പി അഷ്‌റഫലി പറഞ്ഞു. ജലീലിന്‍റെ മനോനില തകർന്നതിനെ കുറിച്ച് ഇടതുപക്ഷം ഗൗരവമായി ആലോചിക്കണമെന്നും ടി പി അഷ്‌റഫലി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയവൈരാഗ്യമായി മാത്രമേ അതിനെ കാണുന്നുള്ളു. ഗൗരവമായി എടുക്കുന്നില്ല.

ജലീൽ പറയുന്ന എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല. ആവശ്യമെങ്കിൽ പികെ ഫിറോസ് മറുപടി നൽകും. ആരോപണങ്ങൾ ജല്‍പനങ്ങളായി കണ്ട് അവഗണിച്ച് ഒഴിവാക്കുകയാണ്. ഗൗരവമുള്ള ആരോപണം വന്നാൽ പ്രതികരിക്കുമെന്നും അഷ്റഫ് അലി പറഞ്ഞു.

Story Highlights : youth league against kt jaleel mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top