മുംബൈ പ്രളയത്തെ പതിരോധിക്കാൻ ഗ്രാൻഡ്സ്ലാം ടവ്വൽ ഉപയോഗിച്ച് ലാറാ ദത്ത !!

മുംബൈ പ്രളയത്തെ തുടർന്ന് വെള്ളം വീടിനുള്ളിൽ കടക്കാൻ വേറിട്ട വിദ്യയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ലാറ ദത്ത. ബുദ്ധ എന്തന്നല്ലേ ? തന്റെ ഭർത്താവും ടെന്നിസ് താരവുമായ മഹേഷ് ഭൂപതിയുടെ ടവ്വൽ വാതിൽക്കൽ ഇടുക എന്നത്. അതും വിംബിൾഡൺ, യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നീ ടൂർണമെൻറുകളിലെ ടവ്വലുകൾ !!
ഐഡിയ പ്രയോഗിക്കുക മാത്രമല്ല അതിന്റെ ചിത്രമെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ടവലുകൾ കൊണ്ട് അങ്ങനെയെങ്കിലും ഗുണമുണ്ടായി എന്നൊരു കമന്റും കൂട്ടത്തിലിട്ടു.
Putting our Wimbledon,US Open, Aus Open &French Open towels to good use!?@Maheshbhupathi #MumbaiRain.Stay safe & indoors if possible folks!? pic.twitter.com/uEV30SPfT5
— Lara Dutta Bhupathi (@LaraDutta) August 29, 2017
ഈ സമയം പുറത്തായിരുന്ന ഭൂപതി നൽകിയ മറുപടിയാകട്ടെ, നീ എന്താ എന്നെ കളിയാക്കുകയാണോ, വർഷങ്ങളുടെ കഷ്ടപാടാണ് അതൊക്കെ എന്നായിരുന്നു.
Are u kidding me !!!! That’s years of hard work ??? https://t.co/3ihImzbOWa
— Mahesh Bhupathi (@Maheshbhupathi) August 29, 2017
ഇന്ത്യൻ ടെന്നീസിലെ ഇതിഹാസ താരമായ ഭൂപതി നാല് ഗ്രാൻസ്ലാം കിരിടങ്ങളടക്കം മിക്സഡ് ഡബിൾസിൽ എട്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.
lara dutta new way to prevent mumbai flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here