മുംബൈയില്‍ കനത്ത മഴ; ജനങ്ങള്‍ ആശങ്കയില്‍

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. പലയിടത്തും ഗതാഗതം താറുമാറായി. നഗരത്തിലെ ട്രെയിന്‍- വ്യോമ ഗതാഗത മാര്‍ഗങ്ങളടക്കം തടസപ്പെട്ടു. മഴ ശക്തമായതോടെ 32 വിമാന സര്‍വീസുകള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു. ട്രെയിനുകള്‍ വൈകിയോടുന്നു. ജനങ്ങള്‍ വലിയ ആശങ്കയിലാണ്. മഴ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കും. തെക്കന്‍ മഹാരാഷ്ട്ര, കര്‍ണാടക, ഗോവ തീരങ്ങളിലും മഴ ശക്തി പ്രാപിക്കുകയാണ്.
കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് സംഘങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെയും കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കരുതെന്ന് മുംബൈ പൊലീസും മുന്നറിയിപ്പ് നല്‍കി.
Heavy rain lashes #Mumbai leaving streets water-logged in several parts of the city. Visuals from Mahim area #Maharashtra pic.twitter.com/ter2ovY8M3
— ANI (@ANI) June 9, 2018
Rain lashes parts of Mumbai; #visuals from Marine Drive #Maharashtra pic.twitter.com/FMILbQUW8f
— ANI (@ANI) June 9, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here