Advertisement

മുംബൈ പ്രളയത്തെ പതിരോധിക്കാൻ ഗ്രാൻഡ്സ്ലാം ടവ്വൽ ഉപയോഗിച്ച് ലാറാ ദത്ത !!

August 30, 2017
6 minutes Read
lara dutta new way to prevent mumbai flood

മുംബൈ പ്രളയത്തെ തുടർന്ന് വെള്ളം വീടിനുള്ളിൽ കടക്കാൻ വേറിട്ട വിദ്യയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ലാറ ദത്ത. ബുദ്ധ എന്തന്നല്ലേ ? തന്റെ ഭർത്താവും ടെന്നിസ് താരവുമായ മഹേഷ് ഭൂപതിയുടെ ടവ്വൽ വാതിൽക്കൽ ഇടുക എന്നത്. അതും വിംബിൾഡൺ, യുഎസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നീ ടൂർണമെൻറുകളിലെ ടവ്വലുകൾ !!

ഐഡിയ പ്രയോഗിക്കുക മാത്രമല്ല അതിന്റെ ചിത്രമെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ടവലുകൾ കൊണ്ട് അങ്ങനെയെങ്കിലും ഗുണമുണ്ടായി എന്നൊരു കമന്റും കൂട്ടത്തിലിട്ടു.

ഈ സമയം പുറത്തായിരുന്ന ഭൂപതി നൽകിയ മറുപടിയാകട്ടെ, നീ എന്താ എന്നെ കളിയാക്കുകയാണോ, വർഷങ്ങളുടെ കഷ്ടപാടാണ് അതൊക്കെ എന്നായിരുന്നു.

ഇന്ത്യൻ ടെന്നീസിലെ ഇതിഹാസ താരമായ ഭൂപതി നാല് ഗ്രാൻസ്ലാം കിരിടങ്ങളടക്കം മിക്‌സഡ് ഡബിൾസിൽ എട്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.

lara dutta new way to prevent mumbai  flood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top