സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ; ആദ്യഘട്ടം വിജയകരം

സയാമീസ് ഇരട്ടകളുടെ ആദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി. ഒഡീഷയിലെ കന്ധമാലിൽനിന്നുള്ള ജഗ-ബാലിയ എന്നീ കുട്ടികളുടെ ശസ്ത്രക്രിയയാണ് ഡൽഹിയിലെ എയിംസിൽ കഴിഞ്ഞ ദിവസം പൂർത്തിയായത്. തലകൾ ഒട്ടിപ്പിടിച്ചാണ് ഈ കുട്ടികൾ ജനിച്ചത്.
രണ്ട് വയസ്സുള്ള ഈ കുട്ടികളെ വേർപ്പെടുത്താൻ ജപ്പാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്നുള്ള ഡോക്ടർമാരുൾപ്പെടെ 40 പേരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ശസ്ത്രക്രിയ ചൊവ്വാഴ്ചയാണ് അവസാനിച്ചത്.
കുട്ടികളുടെ ശസ്ത്രക്രിയ പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നുവെന്ന് എയിംസിലെ ന്യൂറോസർജൻ പ്രൊഫ. ദീപക് ഗുപ്ത പറഞ്ഞു. രണ്ടു പേരുടെയും തലയിലെ ആന്തരിക ശസ്ത്രക്രിയാ നടപടികൾ പൂർത്തിയായെന്നും എന്നാൽ ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയായാൽ മാത്രമേ പൂർണമായും വിജയത്തിലെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here