ബേനസീർ ഭൂട്ടോ വധം; മുഷ്‌റഫ് പിടികിട്ടാപ്പുള്ളി

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിൽ മുൻ പ്രസിഡന്റ് പർവേസ് മുഷ്‌റഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക് തീവ്രവാദവിരുദ്ധ കോടതിയുടേതാണ് നടപടി. മുഷാറഫിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥനൊഴികെയുള്ള, കേസിലെ മറ്റ് പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി പൊലീസ് ഉദ്യോഗസ്ഥന് 17 വർഷം തടവുശിക്ഷ വിധിച്ചു. താലിബാൻ ഭീകരരെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചുപേരെയാണ് കോടതി വെറുതെവിട്ടത്.
ബേനസീർ ഭൂട്ടോ 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ വെച്ചാണ് കൊല്ലപ്പെടുന്നത്. ബേനസീർ കൊല്ലപ്പെടുമ്പോൾ മുഷ്‌റഫായിരുന്നു പാക് പ്രസിഡന്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here