രണ്ടാം മഹായുദ്ധകാലത്തെ ബ്ലോക്ക്ബസ്റ്റർ ബോംബ് കണ്ടെടുത്തു; പ്രദേശത്തു നിന്നും 70,000 പേരെ മാറ്റി പാർപ്പിക്കുന്നു

ജർമനിയിലെ പ്രധാന നഗരമായ ഫ്രാങ്ക്ഫർട്ടിൽനിന്നും രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ബോംബ് കണ്ടെത്തി. യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ബ്ലോക്ക്ബസ്റ്റർ എന്ന ബോംബാണ് കണ്ടെത്തിയത്.
ഇതേതുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമനിയികണ്ട ഏറ്റവും വിലയ മാറ്റിപ്പാർപ്പിക്കലിനൊരുങ്ങുകയാണ് അധികാരികൾ. 70,000 പേരെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിക്കുന്നത്. ഒരു നഗരം തന്നെ നശിപ്പിക്കാൻ പോകുന്ന കരുത്തുള്ള ബോംബാണ് ജർമൻ മാധ്യമങ്ങൾ വോൻബ്ലോക്‌നാക്കർ എന്ന വിളിക്കുന്ന ബ്ലോക്ക്ബസ്റ്റർ. ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഞായറാഴ്ച അധികൃതരുടെ അനുമതി തേടും.
ഫ്രാങ്ക്ഫർട്ടിലെ ഗോഥ് സർവകലാശാലയുടെ വെസറ്റ്എൻഡ് ക്യാംപസിലെ നിർമാണ പ്രവർത്തങ്ങൾക്കിടെയാണ് ബോംബ് കണ്ടെത്തിയത്. പരിസരത്ത് കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
blockbuster bomb found in germany 70000 people relocated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here