ഫ്‌ളവേഴ്‌സ് എക്‌സ്‌പോയിൽ കൗതുകമുണർത്തി പോരുകോഴി

പണ്ട് കേരളത്തിലെ ഗ്രാമങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് കാണപ്പെടുന്ന ഒന്നായിരുന്നു കോഴിപ്പോര്. അതിനായി പ്രത്യേകതരം പോരുകോഴിയേയും വളർത്തിയിരുന്നു. എന്നാൽ ഇന്ന് വ്യവസായവത്കരണം മൂലം ഗ്രാമങ്ങളെല്ലാം നഗരങ്ങളായി മാറിയപ്പോൾ കോഴിപ്പോരെന്ന വിനോദവും തുടച്ചുമാറ്റപ്പെട്ടു.
ഇന്നത്തെ തലമുറയ്ക്ക് കോഴിപ്പോരെന്നാൽ എന്തെന്ന് പോലും അറിയില്ലായിരിക്കും. ഈ കൗതുകമുണർത്തുന്ന കാഴ്ച്ച കൊല്ലം കന്റോൺമെന്റ് മൈദാനിയിൽ നടക്കുന്ന
ഫ്‌ളവേഴ്‌സ് എക്‌സപോയിൽ ഉണ്ട്.
ഓഗസ്റ്റ് 25 ന് ആരംഭിച്ച എക്‌സ്‌പോ സെപ്തംബർ പത്ത് വരെ നടക്കും. കൊല്ലം കന്റോൺമെന്റ് മൈതാനത്താണ് പ്രദർശനം. ഓഗസ്റ്റ് 25നാണ് പ്രദർശന നഗരി കാണികൾക്കായി ഒരുങ്ങിയത്. അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധയാകർഷിക്കുകയാണ്. സമീപ ജില്ലകളിൽ നിന്നുപോലും ആളുകൾ പ്രദർശന നഗരിയിലേക്കെത്തുന്നുണ്ട്.
porukozhi flowers expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here