ഫെസന്റ്; ഭൂകമ്പം മുൻകൂട്ടി അറിയാൻ പ്രത്യേക കഴിവുള്ള പക്ഷി

ഭൂകമ്പം മുൻകൂട്ടിയറിയാൻ ചില മൃഗങ്ങൾക്കും പക്ഷികൾക്കും സാധിക്കുമെന്ന് നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പക്ഷിയാണ് ഫെസന്റ്. മനോഹരമായ തൂവലുകളുമായി വിവിധ വർണങ്ങൾ വിതറി കാണപ്പെടുന്ന ഇവ മയിൽ വർഗത്തോട് സാമ്യമുള്ളവയാണ്.
ഇംഗ്ലണ്ടിൽ നിന്നാണ് ഇവയെ കൊണ്ടു വന്നിരിക്കുന്നത്. ഗോൾഡൻ, സിൽവർ, ഡീപ്ഗ്രീൻ മെലാൻസ്‌ററിക്, ഭൂമിയാൻ മെലാൻസ്‌ററിക്, തൂവെള്ള
മെലാൻസ്‌ററിക്, ലേഡി ആംറസ്റ്റ്, റിവീസ് എന്നിങ്ങനെ ഫെസന്റിൽ തന്നെ വൈവിധ്യങ്ങളുണ്ട്. തൂവെള്ള മെലാൻസ്‌ററിക് ഇന്ത്യയിൽ വളരെ അപൂർവമായി മാത്രമാണ് കണ്ടു വരുന്നത്. ഒരു ജോഡിക്ക് 75,000 രൂപ വരെ വില വരുന്നതാണ് പലതും.
ഇതുവരെ 30 ഓളം വിവിധയിനം ഫെസന്റുകളെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. 2 കിലോമീറ്ററിൽ കൂടുതൽ തുടർച്ചയായി ഇവയ്ക്ക് പറക്കാൻ കഴിയില്ല.
വിദേശിയായ ഈ പക്ഷിയിനം കൊല്ലം കന്റോൺമെന്റ് മൈദാനിയിൽ നടക്കുന്ന ഫഌവേഴ്‌സ് എക്‌സ്‌പേയിലെ മുഖ്യാകർഷണമാണ്.
Pheasant the bird can sense earthquake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here