Advertisement

രാജ്യത്തെ 800 എഞ്ചിനീയറിങ് കോളജുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു

September 2, 2017
Google News 1 minute Read
bank strike today 800 engineering colleges shut down

രാജ്യത്തെ 800 എഞ്ചിനീയിങ് കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. കഴിഞ്ഞ അഞ്ചുവർഷമായി തങ്ങളുടെ കോളജുകളിൽ വിദ്യാർഥികൾ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാനുള്ള അനുമതി തേടി കോളജ് മാനേജ്‌മെന്റുകൾ അപേക്ഷ സമർപ്പിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷന് ( എഐസിടിഇ) മുന്നിലാണ് കോളജുകൾ അപേക്ഷയുമായെത്തിയത്.

അഞ്ചുവർഷം തുടർച്ചയായി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 30 ശതമാനം കുറവുവന്നാൽ അടച്ചുപൂട്ടാനുള്ള അപേക്ഷ സമർപ്പിക്കാനാകും. സാധാരണ ഗതിയിൽ സമീപത്തുള്ള എഞ്ചിനീയറിങ് കോളജുകളുമായി ലയിപ്പിക്കാനാണ് എഐസിടിഇ മുൻഗണന നൽകുക.

അപേക്ഷ നൽകിയിട്ടുള്ള കോളജുകൾക്ക് മുന്നിൽ ലയനമെന്ന നിർദ്ദേശം എഐസിടിഇ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതാണ് അവർ സ്വീകരിക്കുന്നതെങ്കിൽ തീരുമാനം അടുത്ത അധ്യനവർഷത്തിൽ നടപ്പിലാക്കും.

800 engineering colleges shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here