Advertisement

ദിലീപിനെ പുറത്ത് പോകാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

September 2, 2017
Google News 0 minutes Read
dileep dileep remand period extended dileep bail case trial continues tomorrow

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ജയിലിൽനിന്ന് പുറത്തുപോകാൻ അനുമതി തേടി കോടതിയിൽ നൽകിയ അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപിനെ പുറത്ത് പോകാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഈ മാസം ആറാം തീയ്യതി അച്ഛൻറെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ജയിലിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.

സെപ്തംബർ ആറിന് രാവിലെ 7 മുതൽ 11വരെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിലാണ് അപേക്ഷ നൽകിയത്. ഇത് ഇന്ന് പരിഗണിക്കും.

അതേസമയം ദിലീപിന്‍റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ദിലീപിനെ കോടതി മുന്പാകെ ഹാജരാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here